Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ര്‍.ടി.സി ബസിന് തീപിടിച്ചു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആ.ര്‍.ടി.സി ഓര്‍ഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കില്ല. ബസിന്റെ ഉള്‍വശം പൂര്‍ണ്ണമായും കത്തി നശിച്ചു. രാവിലെ എട്ടരയോട് കൂടിയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad