കാസര്‍കോട്: മണിപ്പൂരില്‍ സമാനതകളില്ലാത്ത അക്രമ പരമ്പരകള്‍ക്ക് നേതൃത്വംനല്‍കുന്ന ശക്തികള്‍ക്കെതിരെ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരംചുറ്റി എം.ജി റോഡില്‍ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന റാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, പി.എച്ച് അസ്ഹരി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മഹമൂദ് അസ്‌നവി ദേളി, സഈദ് അസ്അദി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര, ലത്തീഫ് അസ്‌നവി കൊല്ലമ്പാടി, മൂസ നിസാമി നാട്ടക്കല്‍, സിദ്ധീഖ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, അക്ബര്‍ അസ്ഹരി നീലേശ്വരം, യൂസുഫ് ദാരിമി, അബ്ദുല്ല ടി.എന്‍ മൂല, ബിലാല്‍ ആരിക്കാടി, ഹാഫിള് റാഷിദ് ഫൈസി, ഹനീഫ് ദാരിമി ബെജ്ജ, സിദ്ധീഖ് ആരിക്കാടി, അജാസ് കുന്നില്‍, ബഷീര്‍ മവ്വല്‍, ഉനൈസ് ആരിക്കാടി സംബന്ധിച്ചു.
Post a Comment
0 Comments