Type Here to Get Search Results !

Bottom Ad

വിമാനത്തിന്റെ വേഗമുള്ള ട്രെയിന്‍! പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ചൈന


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ചൈനയുടെ അടുത്ത തലമുറ ട്രെയിന്‍ എന്നറിയപ്പെടുന്ന അതിവേഗ ട്രെയിന്‍ മണിക്കൂറില്‍ 281 മൈല്‍ (453 കിലോമീറ്റര്‍) വേഗതയില്‍ കുതിച്ചുപാഞ്ഞു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നോക്കുന്ന ഒരു യുഗത്തില്‍, വൈദ്യുതീകരിച്ചതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ട്രെയിനുകള്‍ക്ക് ഗതാഗതത്തിന് പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കാന്‍ കഴിയും.

യാത്രയുടെ സമയം കൂടുതല്‍ കുറയ്ക്കാന്‍ ചൈനയുടെ പുതിയ ട്രെയിനുകള്‍ക്ക് കഴിയും. ഉദാഹരണത്തിന്, തലസ്ഥാന നഗരമായ ബെയ്ജിംഗും ഷാങ്ഹായും തമ്മിലുള്ള ദൂരം മണിക്കൂറില്‍ 248 മൈല്‍ (400 കി.മീ) സഞ്ചരിക്കുന്ന ട്രെയിനില്‍ 2.5 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതായത് ഒരു ഫ്ലൈറ്റ് സാധാരണ എടുക്കുന്നതിന് സമാനമായ സമയം കൊണ്ട് ഈ ദൂരം പിന്നിടാം.

ഈനേട്ടം ചൈനയുടെ അതിവേഗ റെയില്‍ സാങ്കേതികവിദ്യയിലെ മറ്റൊരു സുപ്രധാന വികസനമാണെന്ന് ചൈനീസ് റെയില്‍വേ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ ചൈനയില്‍ അതിവേഗമോടുന്ന അനേകം ട്രെയിനുകളുണ്ട്. നിലവില്‍ ചൈനയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഓടുന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വേഗതയാണിത്. തൊട്ടുപിന്നിലുള്ള ജപ്പാനിലെയും ഫ്രാന്‍സിലെയും അതിവേഗ ട്രെയിനുകളുടെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad