മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതും മറ്റു പലരും പറയുന്നതും വ്യക്തിപരമായ അഭിപ്രായമാണെന്നും അത് സമസ്ത മുശാവറയുടെ അഭിപ്രായമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. മുശാവറ കൂടിയിട്ടല്ല സി.പി.എം സെമിനാറിലേക്ക് പ്രതിനിധിയെ അയച്ചതെന്നും നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെമിനാറില്‍ പങ്കെടുത്തതെന്നും നദ്വി പറഞ്ഞു.
അഭിപ്രായം പറയാന്‍ കിട്ടുന്ന സ്ഥലങ്ങളില്‍ പറയുന്നതില്‍ തെറ്റില്ല. മുശാവറ ചേര്‍ന്നിട്ട് രണ്ടു മാസത്തോളമായി. ഇതിനിടയിലാണ് സെമിനാര്‍ അടക്കമുള്ള വിഷയങ്ങള്‍ വരുന്നത്. ഇത്തരം വിഷയങ്ങളില്‍ എന്നും മുശാവറ കൂടാന്‍ കഴിയില്ല. അപ്പോള്‍ നേതൃതലത്തിലുള്ള ആളുകള്‍ കൂടിയാലോചിച്ചു തീരുമാനിക്കുന്നുണ്ടാകും. അവരെല്ലാം തീരുമാനിച്ചാകും ഇത്തരം പരിപാടികളിലേക്ക് ആളുകളെ അയക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുസ്ലിംകളോട് കൊലച്ചതി ചെയ്തവരാണ്. ചരിത്രത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോജിക്കാനാവില്ല. സമസ്തയെ ഒന്നും ചെയ്യാന്‍ സി.പി.എമ്മിന് കഴിയില്ലെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു.
Post a Comment
0 Comments