കാസര്‍കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്തതിന് ഗ്രൂപ്പ് അഡ്മിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. നേരത്തെ നിര്‍മിച്ച ഒരു വീഡിയോ വിദ്വേഷവും പ്രകോപനപരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് കഴിഞ്ഞ ദിവസം അഞ്ചു കേസുകളാണ് സൈബറില്‍ രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്കില്‍ പ്രകോപനപരമായ പരാമര്‍ശത്തിനാണ് നടപടി. ഇതുവരെ ആകെ ഏഴു കേസുകളില്‍ ഇതുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേന അറിയിച്ചു.
Post a Comment
0 Comments