ഭോപ്പാല്‍: മധ്യപ്രദേശില്‍ കുറി തൊട്ട് സ്‌കൂളില്‍ വന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികളെ അധ്യാപകര്‍ ശിക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുറിയണിഞ്ഞ് സ്‌കൂളില്‍ വരുന്നത് ആവര്‍ത്തിച്ചാല്‍ ടി.സി തന്ന് സ്‌കൂളില്‍ നിന്ന് പറഞ്ഞയക്കുമെന്ന് അധ്യാപകര്‍ പറഞ്ഞെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. അധ്യാപകര്‍ വിദ്യാര്‍ഥികളോട് കയര്‍ക്കുന്നതിന്‍െ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മംഗളേഷ് വ്യാസ് സ്‌കൂളിനോട് വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഭവത്തില്‍ മാപ്പു ചോദിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ ഉറപ്പുനല്‍കി. 'മാനേജ്‌മെന്റിനോട് സ്‌കൂളില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകളില്‍ അച്ചടക്കം പാലിക്കുന്നതിന്, ഒരേ യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടാം. എന്നാല്‍ ഒരു വിദ്യാര്‍ഥി തന്റെ ജന്മദിനത്തിലോ ആരാധനയ്ക്ക് ശേഷമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക അവസരത്തിലോ തിലകം ചാര്‍ത്തി സ്‌കൂളില്‍ വന്നാല്‍, അതിന്റെ പേരില്‍ ക്ലാസില്‍ കയറ്റാതിരിക്കാനോ അത് മായ്ക്കാനോ ആവശ്യപ്പെടാനാവില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍ മംഗളേഷ് വ്യാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Post a Comment
0 Comments