Type Here to Get Search Results !

Bottom Ad

'മെസി അവിടെ നില്‍ക്കട്ടെ', ആ പണം കൊണ്ട് ഇവിടെ ഗ്രൗണ്ട് നിര്‍മിക്കൂ സര്‍ക്കാരേ: ആഷിഖ് കുരുണിയന്‍


സുല്‍ത്താന്‍ബത്തേരി: അര്‍ജന്റീനയെ കളിപ്പിക്കാന്‍ കോടികള്‍ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകള്‍ തയാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. രാജ്യാന്തര താരങ്ങള്‍ക്ക് പോലും പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. സാഫ് കപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഷിഖ്.

'ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എല്‍ കളിക്കാര്‍ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടര്‍ 19യിലുള്‍പ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവന്‍സ് കളിക്കുന്ന ടര്‍ഫിലാണ് അതും വാടക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവന്‍സ് കളിക്കുന്ന ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല- ആഷിഖ് പറഞ്ഞു.

മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്, മഞ്ചേരിയും കോട്ടപ്പടിയും ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂര്‍ണമന്റിനല്ലാതെ തുറക്കില്ല. ഏത് സര്‍ക്കാറാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്ബോളിനെ വളര്‍ത്താന്‍ ശരിക്കും ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം കളിക്കാര്‍ക്ക് വളര്‍ന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്- ആഷിഖ് വ്യക്തമാക്കി. ഇഗോര്‍ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ് സീസണില്‍ നാട്ടില്‍പോയി പരിശീലിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാല്‍ എനിക്കതിന് കഴിഞ്ഞില്ല- ആഷിഖ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad