Type Here to Get Search Results !

Bottom Ad

അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് മടങ്ങാം

Uploading: 371712 of 929624 bytes uploaded.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്ഥിരമായി കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയത്. മദനിയുടെ ജാമ്യ വ്യവസ്ഥകള്‍ സുപ്രിം കോടതി ഇളവ് ചെയ്തിട്ടുണ്ട്.

പതിനഞ്ച് ദിവസം കൂടൂമ്പോള്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ തന്നെ താമസിക്കുകയും വേണം. ചികല്‍സക്ക് പുറത്ത് പോകേണ്ടത് കൊല്ലം എസ് പി യുടെ അനുമതിയോടെയായിരിക്കണം. വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ ബാംഗ്‌ളൂര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

മദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് . സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad