കോഴിക്കോട്: ഏകീകൃത സിവില്‍ സിവില്‍ കോഡിനെതിരെയുള്ള സമരത്തിന്് സിപിഎമ്മിന്റെ ക്ഷണം മുസ്ലിം ലീഗിന് ലഭിച്ചുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. എന്നാല്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് ലീഗ് പിന്നീട് ചര്‍ച്ച ചെയ്തു തിരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗില്‍ ഇപ്പോഴും വ്യക്തതയില്ലാന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ നീക്കം ദുരദ്ദേശപരമാണെന്നും യാതൊരു ആത്മാര്‍ഥ ഇല്ലാത്തതുമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഎമ്മിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ തെറ്റില്ലന്നാണ് വാദിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ക്ഷണം സ്വീകരിക്കുന്നതാണ് നിലവില്‍ ബുദ്ധിയെന്നാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവരുടെ വാദം. ഇക്കാര്യത്തില്‍ മുസ്ലം ലീഗില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ട് എന്ന് കണ്ടുകൊണ്ടാണ് ഏകീകൃത സിവില്‍കോഡിനെതിരായ സെമിനിറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചത്.
സിപിഎമ്മിന്റെ സിവില്‍കോഡ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി സഹകരിക്കുന്നതെന്ന് ലീഗിനോട് പരസ്യമായി പറയാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ ലീഗ് ഈ ക്ഷണം സ്വീകരിക്കുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. ബിജെപിയും സിപിഎമ്മും ഇത് ഒരു ഹിന്ദു മുസ്ലിം വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് അതല്ലന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ ഈ വാദത്തെ പിന്തുണക്കുന്നവരാണ്.
Post a Comment
0 Comments