Type Here to Get Search Results !

Bottom Ad

ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളി; സംഭവം കാസര്‍കോട് സീതാംഗോളിയില്‍


കാസര്‍കോട്: ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളി. നാടിനെ നടുക്കിയ സംഭവം നടന്നത് ബദിയടുക്ക സ്‌റ്റേഷന്‍ പരിധിയില്‍. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63)യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കില്‍ കെട്ടി അയല്‍വാസിയുടെ പറമ്പിലെ കക്കൂസ് കുഴിയില്‍ തള്ളിയത്.

ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്. രണ്ടു ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംശയം തോന്നി പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എസ്‌ഐ കെപി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad