കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം. ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്ലിം കോര്‍ഡിനേഷന്‍. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.
ഏകസിവില്‍കോഡ്: മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎം പങ്കെടുക്കും
22:14:00
0
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം. ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്ലിം കോര്‍ഡിനേഷന്‍. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.
Tags
Post a Comment
0 Comments