Type Here to Get Search Results !

Bottom Ad

ഉമ്മന്‍ ചാണ്ടി ജില്ലയുടെ സമഗ്ര വികസനത്തിന് സുശക്തമായ അടിത്തറയിട്ട ജനനേതാവ്


കാസര്‍കോട്: ജില്ലയുടെ സമഗ്രപുരോഗതിക്ക് വേണ്ടി പ്രവര്‍ ത്തിച്ച ജനകീയ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ദേഹ വിയോഗം കേരള ജനത യ്ക്കും ലോക മലയാളികള്‍ക്കും തീരാ നഷ്ടമാണെന്ന് എന്‍എ നെല്ലി ക്കുന്ന് എംഎല്‍ എ പറഞ്ഞു. ജില്ല കോണ്‍ ഗ്രസ് കമ്മിറ്റി യുടെ ആഭിമു ഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് ഡിസിസി ഓഫീസ് പരിസ രത്ത് നടന്ന സര്‍വ്വകക്ഷി അനുശോചനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് മെഡിക്കല്‍ കോളജ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരണം, മലയോരത്തും തീരദേശത്തും ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിവിധ മേഖലക ളിലെ സമഗ്ര വികസനത്തിനു വേണ്ടി ഉണ്ടാക്കിയ കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ ഒട്ടനവധി സാമ്പത്തിക ആനുകൂല്യം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്ത് നടപ്പിലാക്കിയതാണ്.

യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ എംവി ബാലകൃഷ്ണന്‍, പാറക്കല്‍ അബ്ദുല്ല,രവിശ തന്ത്രി കുണ്ടാര്‍, സിപിബാബു, കല്ലട്ര മാഹിന്‍ ഹാജി,സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെപി കുഞ്ഞി കണ്ണന്‍, എംസി കമറുദ്ദീന്‍, വിവിധ മത നേതാക്കളായ സ്വാമി വിവിക് താനന്ദ സരസ്വതി , ഫാദര്‍ ജോര്‍ജ് വെള്ളിമല, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി,സിദ്ധിഖ് നദ് വി, അഹമ്മദ് ഷെരീഫ്,ഹരീഷ് ബിനമ്പ്യാര്‍, ഹക്കിം കുന്നില്‍, എ അബ്ദുല്‍ റഹിമാന്‍, അസീസ് കടപ്പുറം,സിവി തമ്പാന്‍,കരീം ചന്തേര,ജെറ്റോ ജോസഫ്, പിരാജു, പിവി അടിയോടി, കെനീലകണ്ഠന്‍ പിഎ അഷറഫ് അലി, അഡ്വ.എ ഗോവിന്ദന്‍ നായര്‍, നാഷണല്‍ അബ്ദുള്ള, അഡ്വ.കെഎന്‍ അസൈനാര്‍, ബിഎം സുഹൈല്‍, കെഎം ബഷീര്‍, ധന്യാ സുരേഷ്, കരുണ്‍ താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍,പിവി സുരേഷ് ,ആര്‍ ഗംഗാധരന്‍, ഗീതാ കൃഷ്ണന്‍, എം രാജീവന്‍ നമ്പ്യാര്‍, അര്‍ജുനന്‍ തായലങ്ങാടി, കെ. ഖാലിദ്, എംകെ രാധാ കൃഷ്ണര്‍ സംസാരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എംസി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad