Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് റാലിയില്‍ വിവാദ മുദ്രാവാക്യം വിളി; ദേശീയ സെക്രട്ടറി ഫൈസല്‍ ബാബു ഉള്‍പ്പടെ 307 പേര്‍ക്ക് എതിരെ കേസെടുത്തു


കാഞ്ഞങ്ങാട്: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിവാദപരമായ മുദ്രാവാക്യം മുഴക്കിയതിന് ദേശീയ സെക്രട്ടറി ഫൈസല്‍ ബാബു ഉള്‍പ്പടെ 307 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

അബ്ദുല്‍ സലാം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂര്‍, മുസ്തഫ തായന്നൂര്‍, കുഞ്ഞാമു കൊളവയല്‍, സമദ് കൊളവയല്‍, റഫീഖ് കൊത്തിക്കാല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇവരുടെ പരാതിയിലാണ് കേസ്. ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐപിഎസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി വി മനോജ് തുടങ്ങിയവര്‍ രാവിലെ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad