ഉമ്മന്‍ ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അത്യപൂര്‍വമായ സ്നേഹമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധമെന്നും അതിന്റെ മുമ്പില്‍ പലപ്പോഴും കീഴടങ്ങേണ്ടി വന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
എല്ലാവരെയും അദ്ദേഹം ഒരുമിച്ച് നിര്‍ത്തിയിരുന്നത് സ്നേഹത്തിന്റെ ഒരു നൂല്‍ ബന്ധം കൊണ്ടാണ്. ഒരാളുടെ മാത്രം ഭൂരിപക്ഷത്തിന് സര്‍ക്കാരുണ്ടിയപ്പോള്‍ പലപ്പോഴും മന്ത്രിസഭ താഴെ വീഴുമെന്ന് വിചാരിച്ചതാണ്. എന്നാല്‍ ഒട്ടും പതറാതെ, എല്ലാവരെയും തന്മയത്വത്തോടെ സ്നേഹബന്ധത്തില്‍ കുരുക്കി അത് മുന്നോട്ട് കൊണ്ടുപോയി. ഇനിയുള്ളത് ഉമ്മന്‍ ചാണ്ടി ഇല്ലാത്ത കേരളമാണ്- അദ്ദേഹം പറഞ്ഞു.
എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലനില പദവികളില്‍ പലതരം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുണ്ട്. ഈ നിലയിലെല്ലാം ഒരു സുഹൃദ്ബന്ധം കെട്ടിപ്പടുക്കാനായിട്ടുണ്ട്. കയര്‍ത്ത് ഒരു വാക്കുപോലും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടായാല്‍ രണ്ടുപേരും കനത്ത ദുഃഖത്തോടെ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post a Comment
0 Comments