തിരുവനന്തപുരം; സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബി ജെ പി പരാതി നല്‍കി. ബി ജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കുന്നത്ത്‌നാട് സ്‌കൂളില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ ഹൈന്ദവ ആരാധാനാമൂര്‍ത്തിയായ ഗണപതി കേവലം മിത്താണെന്ന് എം എം ഷംസീര്‍ പറഞ്ഞിരുന്നു. ഇതിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് എ എന്‍ഷംസീര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഷംസീറിന്റെ നടപടി മതവിദ്വേഷം പരത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഷംസീറിന്റെ പാമര്‍ശത്തിനെതിരെ യുവമോര്‍ച്ചയും, വി എച്ച് പിയും രംഗത്തെത്തിയിരുന്നു.’ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗതിയെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നുമാണ് ഷംസീര്‍ പ്രസംഗിച്ചത്.
Post a Comment
0 Comments