മലപ്പുറം: ഒരുകുടുംബത്തിലെ നാലു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മുണ്ടുപറമ്പിലാണ് സംഭവം. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ് ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരാണ് മരിച്ചത്.
സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരിഗോവിന്ദ്, രണ്ടര വയസ്സുള്ള ശ്രീവര്‍ധന്‍ എന്നിവരെ വിഷം കഴിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്പില്‍ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും അയല്‍വാസികളും വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments