Type Here to Get Search Results !

Bottom Ad

വ്യാജ രേഖകളുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റില്‍


കൊല്ലത്ത് വ്യാജ രേഖയുമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റില്‍. എഴുകോണ്‍ ബദാം ജംക്ഷന്‍ രാഖി നിവാസില്‍ ആര്‍.രാഖി (25) യാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ യുവതി ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ രേഖ സ്വീകരിക്കാതെ യുവതിയെ പറഞ്ഞയക്കുകയായിരുന്നു. 

റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചെന്ന് കാണിക്കുന്ന പിഎസ്‌സിയുടെ അഡൈ്വസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്‌മെന്റ് ലെറ്റര്‍ എന്നിവ സഹിതമാണ് യുവതി എത്തിയത്. 

ഉദ്യോഗസ്ഥര്‍ മടക്കി അയച്ച യുവതി കുടുംബത്തോടൊപ്പം പിന്നീട് കൊല്ലത്തെ ജില്ലാ പിഎസ്സി ഓഫിസിലെത്തി. രാഖിയുടെ കൈവശം ഉണ്ടായിരുന്ന പിഎസ്സിയുടെ റാങ്ക് ലിസ്റ്റ്, പിഎസ്സിയുടെ അഡൈ്വസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമന ഉത്തരവ് ഇവയെല്ലാം പരിശോധിച്ചപ്പോള്‍ രേഖകള്‍ വ്യാജമാണെന്ന് പിഎസ്സി ഉദ്യോഗസ്ഥര്‍ക്കും സംശയം തോന്നി. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുവച്ചു. യഥാര്‍ഥ രേഖ ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് രാഖിയുടെ ഭര്‍ത്താവ് പറഞ്ഞത്.

എന്നാല്‍ പിഎസ്‌സി റീജണല്‍ ഓഫീസര്‍ ആര്‍.ബാബുരാജ്, ജില്ല ഓഫീസര്‍ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102ാം റാങ്ക് ഉണ്ടെന്നാണ് രാഖി വാദിച്ചിരുന്നത്. എന്നാല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതിയെന്ന് യുവതി പറഞ്ഞ ദിവസം സെന്ററായ സ്‌കൂളില്‍ പരീക്ഷ നടന്നിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad