ജനകീയത മുഖമുദ്രയാക്കിയ നേതാവ് ഇനി ഓര്‍മ. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന ഒരു നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ മുന്നില്‍ തടിച്ചുകൂടിയ നൂറുക്കണക്കിന് ആളുകള്‍ക്ക് ചെവികൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് നിവൃത്തി വരുത്താനും അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങളാണ് എന്റെ പുസ്തകം അവരിലൂടെയാണ് ഞാന്‍ ലോകത്തെ പഠിക്കുന്നതെന്നാണ് അദ്ദേം എപ്പോഴും പറയാറുണ്ടായിരുന്നത്. ആറ് ദശാബ്ദക്കാലം കേരളാ രാഷ്ടീയത്തില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും അതു കൊണ്ടാണ്. കേരളാ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു.
1960കളുടെ ആദ്യം കെഎസ്എയുവിലൂടെയാണ് ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. കെ എസ് യു വിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.1967 ല്‍ അന്നത്തെ ഇ എം എസ് സര്‍ക്കാരിനെതിരെ ഐതിഹാസികമായ വിദ്യാര്‍ത്ഥി സമരം നയിച്ചതും ഉമ്മന്‍ചാണ്ടിയായിരുന്നു. അവിഭക്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഷ്ടീയ പ്രവര്‍ത്തനംതുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളില്‍ അവശേഷിച്ചിരുന്ന അപൂവ്വം നേതാക്കളിലൊരാളായിരുന്നു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ കാലത്ത് അദ്ദേഹം എ കെ ആന്റെണിക്കൊപ്പം ഉറച്ച് നിന്നു.
1970 മുതല്‍ ഇന്ന് വരെ പുതുപ്പളളിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2004-2006,2011-2016 എന്നി കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഉമ്മന്‍ചാണ്ടി. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും, ഐ ഐ സിസി ജനറല്‍ സെക്രട്ടറിയുമാണദ്ദേഹം.
Post a Comment
0 Comments