Type Here to Get Search Results !

Bottom Ad

കുട്ടികളില്ലാത്തതിന്റെ പേരില്‍ കളിയാക്കി; അയല്‍വാസികളായ മൂന്നുപേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊന്നു


ലുധിയാന: കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കിയ അയല്‍വാസികളായ മൂന്നു പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിന്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. റോബിന്റെ അയല്‍വാസികളായ സ്ത്രീയും അവരുടെ ഭര്‍ത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണര്‍ മന്ദീപ് സിംഗ് സിദ്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുരീന്ദര്‍ കൗര്‍ (70), ഭര്‍ത്താവ് ചമന്‍ ലാല്‍ (75), അമ്മായിയമ്മ സുര്‍ജിത് (90) എന്നിവരെയാണ് റോബിന്‍ ചുറ്റിക തലക്കടിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കുകയും കുട്ടികള്‍ ഉണ്ടാകാന്‍ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദര്‍ കൗര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ മുന്നില്‍വെച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിന്‍ വീട്ടില്‍ കയറി മൂന്നുപേരെയും കൊല്ലുകയായിരുന്നു. കൊലപാതകം അപകട മരണമാക്കാന്‍ അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് തീയിടുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad