Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ വീണ്ടും ട്രെയിനില്‍ തീപിടിത്തം; ഒരു ബോഗി മുഴുവന്‍ കത്തി നശിച്ചു, കത്തിയത് എലത്തൂരില്‍ തീപിടിച്ച അതേ ട്രെയിന്‍


കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീപിടുത്തം. പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. തീ പടര്‍ന്നതോടെ ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീ പടര്‍ന്ന് പിടിച്ചത്. അഗ്‌നിശമന വിഭാഗം എത്തി തീ അണക്കുയായിരുന്നു. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സൂചനയുണ്ട്. എലത്തൂരില്‍ തീ പിടിച്ച അതെ ട്രെിനില്‍ തന്നെയാണ് ഇത്തവണയും തീപിടിച്ചത്. 

രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം. അതിനാല്‍ ആളപായം ഒഴിവായി സംഭവത്തില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. കോച്ചിന്റെ ഭാഗത്തേക്ക് ഒരാള്‍ ക്യാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad