കാസര്‍കോട്: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11കാരന്‍ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ ജില്ലയിലും ഭീതിയോടെ ജനം. മഴക്കാലം തുടങ്ങിയതോടെ തെരുവുനായ ശല്യം ജില്ലയിലും രൂക്ഷമായിക്കുകയാണ്. ഇതിനകം തന്നെ തെരുവുനായയുടെ കടിയേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയിലാണ്. ബദിയടുക്ക ഉക്കിനടുക്ക വാഗ്‌ദേവി എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ ഫാത്വിമ (എട്ട്), പെര്‍ളയിലെ രണ്ടര വയസുകാരി മര്‍യം ത്വാലിയ എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് നായയുടെ കടിയേറ്റ് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആയിഷ ഫാത്തിമക്ക് നായയുടെ കടിയേറ്റത്. വീട്ടു മുറ്റത്തു വച്ചാണ് മര്‍യം ത്വാലിയയെ നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരുക്കേറ്റു. ഒരു കിലോമീറ്റര്‍ വ്യത്യാസത്തിലുള്ള സ്ഥലങ്ങളില്‍ വച്ചാണ് കുട്ടികള്‍ക്ക് നായയുടെ കടിയേറ്റത്. പേ പിടിച്ച നായയാണ് കുട്ടികളെ കടിച്ചതെന്നും നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Post a Comment
0 Comments