മംഗളുരൂ: മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മംഗളൂരു ബീച്ചില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ സദാചാര ആക്രമണത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യതീഷ്, സച്ചിന്‍, തമോക്ഷിത്ത്, സുഹാന്‍ എന്നിവര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാലുപേര്‍ ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്.
മംഗളൂരിലെ പാരാമെഡികല്‍ കോളജില്‍ പഠിക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മൂന്നു വിദ്യാര്‍ഥികളെ അന്യമതത്തില്‍പെട്ട വിദ്യാര്‍ഥിനികളോടൊപ്പം വന്നുവെന്നാരോപിച്ച് ഒരു സംഘം വ്യാഴാഴ്ച വൈകിട്ട് സോമേശ്വര്‍ ബീച്ചില്‍ ക്രൂരമായി മര്‍ദിച്ചത്. ഇതു തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ബീചിലുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് ഉള്ളാല്‍ പൊലീസെത്തി പരിക്കേറ്റ മൂന്നുപേരെയും ദെര്‍ളക്കട്ട മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഏഴു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post a Comment
0 Comments