രസകരമായ ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നമ്മളില്‍ ഭൂരിഭാഗവും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ആ തൊഴിലിന് ശോഭനമായ സാധ്യതകളില്ലെന്ന കാരണത്താല്‍ പലരും അത്തരം ജോലികള്‍ തിരഞ്ഞെടുക്കാറില്ല. ഇന്നത്തെ സമൂഹം പോകുന്ന വഴിയെ തന്നെയാണ് പലരും സഞ്ചരിക്കുന്നത്. എന്നാല്‍ വിചിത്രമായ ഒട്ടേറെ തൊഴില്‍ ഈ ലോകത്തുണ്ട്, കൂടാതെ അതിനെല്ലാം മികച്ച ശമ്പളവും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ അങ്ങനെ ഒരു ജോലിയെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. ജോലി എന്താണെന്ന് അറിഞ്ഞാല്‍ നിങ്ങളുടെ നെറ്റി ചുളിയും. കുതിരയെ പരിചരിക്കലാണ് ജോലി, ഇത് കേട്ട് നെറ്റി ചുളിക്കുന്നതിന് മുമ്പ് ഈ തൊഴിലിന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അറിയണം. പ്രതിദിനം 1,20,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
കുതിരയുടെ ശരീരവും ആരോഗ്യവും പരിപാലിക്കുകയാണ് ജോലി. ഈ ജോലിയില്‍ നിയമിക്കുന്ന ആളുകള്‍ക്ക് മണിക്കൂറില്‍ 150 ഡോളര്‍ വരെ ശമ്പളം ലഭിക്കും. അതായത് 12,000 രൂപ. ഒരു ദിവസം എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും, ഇങ്ങനെ ജോലി ചെയ്താല്‍ ഒരു ദിവസം 1,20,000 സ്വന്തമാക്കാന്‍ സാധിക്കും.
അതുപോലെ തന്നെ ഉയര്‍ന്ന വേതനം ലഭിക്കുന്ന മറ്റൊരു തൊഴിലാണ് ബ്ലഡ്‌സ്റ്റോക്ക് ഏജന്റ്. ത്രാബ്രെഡ് റേസിംഗും ബ്രീഡിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു ക്ലയന്റിനെ ഉപദേശിക്കുന്നതും സഹായിക്കുന്നതുമാണ് ഈ ജോലി. അത്തരത്തിലുള്ള മറ്റൊരു ജോലിയാണ് ബ്രൂഡ്‌മേര്‍ മാനേജര്‍. അവര്‍ ഗര്‍ഭിണികളായ കുതിരകള്‍, ചെറിയ കുതിരകള്‍, മുലകുടി മാറിയ കുതിരകള്‍ എന്നിവയെ പരിപാലിക്കുക എന്നാണ് ജോലി. കുതിരയുടെ മനശാസ്ത്രം അറിയുന്നവര്‍ക്ക് മാത്രമാണ് ഈ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ.
കുതിരയെ പരിപാലിക്കുന്ന മറ്റൊരു ജോലിയാണ് സ്റ്റാലിയന്‍ മാനേജര്‍. കുതിരകളുടെ പ്രജനനവും പെണ്‍കുതിരകളെ പരിപാലിക്കുന്നതുമാണ് ഇവരുടെ ജോലി. കുതിരകളെ സന്തോഷത്തോടെ പരിപാലിക്കാനുള്ള വിദ്യകള്‍ ഇവര്‍ അറിഞ്ഞിരിക്കണം. ഈ ജോലിക്ക് പരിചയ സമ്പത്തുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ വരെ ദിവസവും സമ്പാദിക്കാന്‍ സാധിക്കും. മറ്റ് വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല.
Post a Comment
0 Comments