പട്ന: പുതുതായി വാങ്ങിയ ബൈക്കില്‍ തളിക്കാന്‍ ഗംഗാജലം എടുക്കാനിറങ്ങിയ 14കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഗംഗയില്‍ സ്നാനം ചെയ്യാനും വാഹനത്തില്‍ തളിക്കാന്‍ ഗംഗാജലം എടുക്കാനും വേണ്ടിയായിരുന്നു അങ്കിത് നദിയിലിറങ്ങിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അങ്കിതിനെ മുതല കടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി തിന്നുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങള്‍ ഗംഗയില്‍നിന്ന് പുറത്തെടുക്കാനായത്. ഇതിന് പിന്നാലെ നദീതീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം മുതലയെ വടിയും കല്ലുകളും ഉപയോഗിച്ച് അടിച്ചു കൊന്നു. മുതലയെ കൊന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
പുത്തന്‍ ബൈക്കില്‍ തളിക്കാന്‍ ഗംഗാജലം എടുക്കാനെത്തിയ പതിനാലുകാരനെ മുതല തിന്നു
08:54:00
0
പട്ന: പുതുതായി വാങ്ങിയ ബൈക്കില്‍ തളിക്കാന്‍ ഗംഗാജലം എടുക്കാനിറങ്ങിയ 14കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഗംഗയില്‍ സ്നാനം ചെയ്യാനും വാഹനത്തില്‍ തളിക്കാന്‍ ഗംഗാജലം എടുക്കാനും വേണ്ടിയായിരുന്നു അങ്കിത് നദിയിലിറങ്ങിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അങ്കിതിനെ മുതല കടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി തിന്നുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങള്‍ ഗംഗയില്‍നിന്ന് പുറത്തെടുക്കാനായത്. ഇതിന് പിന്നാലെ നദീതീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം മുതലയെ വടിയും കല്ലുകളും ഉപയോഗിച്ച് അടിച്ചു കൊന്നു. മുതലയെ കൊന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Post a Comment
0 Comments