Type Here to Get Search Results !

Bottom Ad

ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നു'; ഏഴുപേര്‍ അറസ്റ്റില്‍


പട്ന: ബീഫ് കടത്തിയെന്ന് ആരോപിച്ച് ട്രക് ഡ്രൈവറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. മുഹമ്മദ് സഹീറുദ്ദീനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. മുഹമ്മദ് സഹീറുദ്ദീന്റെ ട്രകില്‍ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുകളാണുണ്ടായിരുന്നത്. സരണ്‍ ജില്ലയിലെ ഖോരി പാകര്‍ മേഖലയിലൂടെ ഇദ്ദേഹത്തിന്റെ ട്രക് കടന്നുപോകുമ്പോള്‍ വാഹനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു.

തകരാറിലായ വാഹനം പരിശോധിക്കുന്നതിനിടെ സഹീറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ട്രക്കില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് ഇവര്‍ സഹീറുദ്ദീനെ മര്‍ദിക്കാനാരംഭിച്ചു. സഹിറുദ്ദീന്റെ ഒപ്പമുള്ള സഹായി ഖുര്‍ശിദ് അലി പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, കാലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ സഹീറുദ്ദീന് ഓടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഖുര്‍ശിദ് അലി ഫാക്ടറി ഉടമ മുഹമ്മദ് ഹൈദറിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad