Type Here to Get Search Results !

Bottom Ad

അനസ്‌തേഷ്യ നല്‍കിയില്ല: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്


കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. കെ.എം വെങ്കിടഗിരിക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

2021 ഓഗസ്റ്റ് 11ന് വാഹനാപകടത്തില്‍ കൈക്ക് പരിക്കേറ്റ് ജനറല്‍ ആശുപത്രിയിലത്തിയ പറക്കാട്ട ആര്‍.ഡി നഗറിലെ മുഹമ്മദ് ഷാസിബിന് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്‌തേഷ്യ നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് കമ്മീഷന്‍ ഡോക്ടര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. അനസ്‌തേഷ്യ നല്‍കാന്‍ കഴിയാത്തതു കാരണം സ്വകാര്യ ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി രോഗിയുടെ മാതാവ് ഫാത്തിമത്ത് സാജിദ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ശസ്ത്രക്രിയ നടത്തേണ്ട ഡോ. അഹമ്മദ് സാഹിര്‍ അനസ്‌തേഷ്യ നല്‍കാന്‍ ഡോ. വെങ്കിടഗിരിയോട് അഭ്യര്‍ഥിച്ചിട്ടും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ഒരു അഴിമതി ആരോപണത്തെ തുടര്‍ന്ന് 2019 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഡോ. ഗിരി സസ്‌പെന്‍ഷനിലായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

ഡോ. അഹമ്മദ് സാഹിറും ഡോ. വെങ്കിടഗിരിയും തമ്മില്‍ ചില തര്‍ക്കങ്ങളും ചേര്‍പ്പില്ലായ്മയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുവരെ ഡോക്ടറെ സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad