Type Here to Get Search Results !

Bottom Ad

10 വര്‍ഷത്തെ ആദായ നികുതി രേഖകളുമായി ഹാജരാക്കണം; 'മറുനാടന്‍ മലയാളി'ക്ക് ഇഡി നോട്ടീസ്


കൊച്ചി: വിദേശനാണ്യ വിനിമയ നിയന്ത്രണചട്ടം ലംഘിച്ചതിന് 'മറുനാടന്‍ മലയാളി' യുട്യൂബ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫെമ നിയമലംഘനത്തിന് 29ന് കൊച്ചി ഇ.ഡി. ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ഷാജന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഹാജരാക്കണം. ഷാജന്റെ എല്ലാ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റുകളും ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജന്റെ കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. ഷാജന്റെ പേരില്‍ കേസുണ്ടെന്നും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad