Type Here to Get Search Results !

Bottom Ad

പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ പിഴയടച്ച് മന്ത്രി റിയാസ് ഉൾപ്പെടെ ഡിവൈഎഫ്ഐ നേതാക്കള്‍


പൊതുമുതൽ നശിപ്പിച്ച കേസിൽ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്.

പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ.3,80,000 രൂപയാണ് പിഴയിനത്തിൽ അടച്ചത്. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം അടച്ചത്. പലിശ അടക്കമുള്ള തുകയാണിത്.

വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 2011 ജനുവരി 19 ന് നടന്ന മാർച്ചിൽ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചായിരുന്നു അന്ന് മാർച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ നടന്ന ആക്രമസംഭവങ്ങളിൽ ഓഫീസിലെ ജനാല ചില്ലുകൾ, ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad