ന്യൂഡല്‍ഹി: ഇത്തവണ ബലിപെരുന്നാള്‍ ആഘോഷത്തിനിടെ ഇന്ത്യന്‍ മുസ്ലിംകള്‍ ഭീതിയിലായിരുന്നുവെന്ന് ഫ്രാന്‍സ് 24 ഇംഗ്ലീഷ് റിപ്പോര്‍ട്ട്. ഹിന്ദുത്വ വാദികള്‍ ദേശീയതയുടെ മറവില്‍ സസ്യാഹാര രീതി നിര്‍ബന്ധിക്കുകയാണെന്നും അറവുമാടുകളുടെ വില്‍പ്പനയും നീക്കവും തടയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നാല്‍ക്കാലികളെ വാഹനത്തില്‍ കൊണ്ടുപോകവേ ഒരു മുസ്ലിം കൊല്ലപ്പെട്ടതും ഗുര്‍ഗാവില്‍ ജുമുഅ നമസ്‌കാരങ്ങള്‍ തടയപ്പെട്ടതും ചൂണ്ടിക്കാട്ടി. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ മുസ്ലിംകള്‍ വിവേചനം അനുഭവിക്കുകയാണെന്നും 2024 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നേരത്തെ ലവ് ജിഹാദിലൂടെ ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിനെ കുറിച്ചും ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കപ്പെട്ട ലവ് ജിഹാദില്‍ പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രകോപന പ്രസംഗവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Post a Comment
0 Comments