Type Here to Get Search Results !

Bottom Ad

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടിയെ പുലി പിടിച്ചു; ഗുരുതര പരിക്ക്


തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നു വയസുകാരനെ പുലി പിടിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വച്ച് ആളുകള്‍ പിറകേ ഓടുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൗഷിക് എന്ന കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad