കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പാനൂര്‍, കുനിയില്‍ നസീര്‍ - മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ നിന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വായിലെ മൂന്ന് പല്ലുകളും നഷ്ടമായി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാനൂര്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി ഉയരുകയാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനു നേരെ തെരുവുനായ ആക്രമണം
09:20:00
0
കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പാനൂര്‍, കുനിയില്‍ നസീര്‍ - മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ നിന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വായിലെ മൂന്ന് പല്ലുകളും നഷ്ടമായി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാനൂര്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി ഉയരുകയാണ്.
Post a Comment
0 Comments