ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി. കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നും ഇതാണോ 'സ്നേഹത്തിന്റെ കട'യെന്നും രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്ത് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ ആര്‍. പാട്ടീല്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം ഹിന്ദുവിരുദ്ധ കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും റദ്ദാക്കുന്ന കാര്യം മതംമാറ്റ മാഫിയ ഉറപ്പാക്കിയിരിക്കുകയാണെന്ന് സി.ടി രവി ട്വീറ്റ് ചെയ്തു. ജനസൗഹൃദപരമായ നടപടികള്‍ക്കു പകരം മതപരിവര്‍ത്തനമാണ് വര്‍ഗീയശക്തിയായ കോണ്‍ഗ്രസ് കന്നഡ ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗാണ്. ഹിന്ദുക്കളെ വേദനിപ്പിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.
Post a Comment
0 Comments