നുവാപദ: ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഒഡിഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമില്‍ നിന്ന് മോഷണം പോയി. ഫാം ഉടമ മാമ്പഴത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് മോഷണം. മാമ്പഴ കൃഷിയോട് താല്‍പര്യമുള്ള ലക്ഷ്മിനാരായണന്റെ തോട്ടത്തില്‍ 38 ഇനത്തിലുള്ള മാവുകളാണ് ഉള്ളത്. തന്റെ തോട്ടത്തിലെ മാമ്പഴത്തിന്റെമൂല്യത്തെക്കുറിച്ച് അറിഞ്ഞ അദ്ദേഹം ആവേശഭരിതനായി, ഈ വാര്‍ത്ത ലോകത്തോട് പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.സന്തോഷത്തോടെ വിലയേറിയെ മാമ്പഴത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഫാമില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള നാലു മാമ്പഴങ്ങള്‍ മോഷണം പോയി. മോഷണ വാര്‍ത്ത പരക്കുമ്പോള്‍, കള്ളന്മാരില്‍ നിന്ന് വിലയേറിയ വിളകള്‍ എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയിലാണ് ഒഡിഷയിലെ കര്‍ഷകര്‍.
രണ്ടര ലക്ഷം രൂപ വിലയുള്ള മാമ്പഴത്തിന്റെ ചിത്രം എഫ്ബിയിലിട്ടു; പിന്നാലെ മോഷണം
09:04:00
0
നുവാപദ: ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഒഡിഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമില്‍ നിന്ന് മോഷണം പോയി. ഫാം ഉടമ മാമ്പഴത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് മോഷണം. മാമ്പഴ കൃഷിയോട് താല്‍പര്യമുള്ള ലക്ഷ്മിനാരായണന്റെ തോട്ടത്തില്‍ 38 ഇനത്തിലുള്ള മാവുകളാണ് ഉള്ളത്. തന്റെ തോട്ടത്തിലെ മാമ്പഴത്തിന്റെമൂല്യത്തെക്കുറിച്ച് അറിഞ്ഞ അദ്ദേഹം ആവേശഭരിതനായി, ഈ വാര്‍ത്ത ലോകത്തോട് പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.സന്തോഷത്തോടെ വിലയേറിയെ മാമ്പഴത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഫാമില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള നാലു മാമ്പഴങ്ങള്‍ മോഷണം പോയി. മോഷണ വാര്‍ത്ത പരക്കുമ്പോള്‍, കള്ളന്മാരില്‍ നിന്ന് വിലയേറിയ വിളകള്‍ എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയിലാണ് ഒഡിഷയിലെ കര്‍ഷകര്‍.
Tags
Post a Comment
0 Comments