മൂഡുബിദ്ര: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ പ്രാദേശിക നേതാക്കന്മാര്‍ വരെ പുറത്തിറക്കുന്ന വര്‍ഗീയ കാര്‍ഡിനെ മതേതര കര്‍ണാടക വലിച്ചറിയുമെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ. രാഷ്ട്ര കവി ഗോവിന്ദപൈ സര്‍ക്കിളില്‍ നടന്ന മംഗളുരു സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തിരിച്ചുപിടിക്കാനും നിലനിര്‍ത്താനായി മതേതര ഇന്ത്യയുടെ നായകന്‍ രാഹുല്‍ ഗാന്ധി 4000 കിലോമീറ്ററോളം കാല്‍ നടയായി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം കര്‍ണാടകയില്‍ തെളിയുമെന്നും വര്‍ഗീയതയ്ക്കെതിരെ നേരിട്ടുള്ള ഈ പോരാട്ടത്തില്‍ ദക്ഷിണ കാനറ ജില്ലയില്‍ 2013 കോണ്‍ഗ്രസ് നേടിയ എട്ടില്‍ ഏഴു സീറ്റിന് പകരം ഇപ്പ്രാവശ്യം എട്ടിലെട്ടും നേടി ദക്ഷിണ സമ്പൂര്‍ണ ബിജെപി മുക്ത ജില്ലയാകുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു.
നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന കൊട്ടിക്കലാശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിവിലും ആഹ്ലാദത്തോടെയാണ് മംഗലാപുരത്തിന്റെ ഹൃദയഭാഗത്ത് ത്രിവര്‍ണ്ണ പതാകളുമായി ചുവടുവെച്ചത്. എഐസിസി സെക്രെട്ടറി ഐവന്‍ ഡിസൂസ,കെപിസിസി സെക്രെട്ടറി ശശിധര്‍ ഹെഗ്ഡെ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ രാഷ്ട്ര കവി ഗോവിന്ദപൈ സര്‍ക്കിളില്‍ എത്തിയിരുന്നു. അസീസ് കളത്തൂര്‍,സെഡ് എ കയ്യാര്‍, പ്രതീപ് ചന്ദ്ര ആള്‍വ,ലത്തീഫ് ഖന്ദഖ്,ഉമര്‍ ബോര്‍ക്കള,മന്‍സൂര്‍ പൊസോട്ട്,ആരിഫ് മച്ചമ്പാടി,ഖലീല്‍ ബജ തുടങ്ങിയവര്‍ എംഎല്‍യോടൊപ്പം പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് നടന്ന വിവിധ പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ചു.
Post a Comment
0 Comments