വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏറപ്പേരും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. എന്നാൽ ഒറ്റ യാത്രയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങിവരാൻ അൽപം ബുദ്ധിമുട്ടാണ്. വിസ തന്നെയാണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നത്തിനും പരിഹാരമാകുകയാണ്.
ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ ചർച്ചനടത്തുകയാണെന്നാണ് സൂചന.
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആലോചനയുള്ളതായി ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവെയായിരുന്നു പ്രഖ്യാപനം.
Post a Comment
0 Comments