Type Here to Get Search Results !

Bottom Ad

കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു മരണം; മൂന്നു പേര്‍ക്ക് ഗുരുതരം


കല്‍പ്പറ്റ: വയനാട് പുഴമുടിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡിന് സമീപത്താണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad