Type Here to Get Search Results !

Bottom Ad

ഉന്നതരുടെ ബന്ധുക്കള്‍ ട്രെയ്നില്‍? വന്ദേഭാരത് പരീക്ഷണ ഓട്ടത്തിനിടെ സുരക്ഷാ വീഴ്ച


വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തില്‍ സുരക്ഷാവീഴ്ച. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ അതില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുള്‍പ്പെടെ പലരും യാത്ര ചെയ്തതാണ് വിവാദമായിരിക്കുന്നത്. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് പരീക്ഷണ യാത്രയില്‍ ട്രെയ്നില്‍ കയറിയത് എന്നാണ് സൂചന. എറണാകുളത്ത് നിന്ന് കയറിയ അവരില്‍ ചിലര്‍ സി 12 കോച്ചിലാണ് യാത്ര ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനുള്ള ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലംഘിച്ചും ഇവര്‍ യാത്ര തുടരുകയായിരുന്നു.

കാസര്‍കോട് തീവണ്ടി നിര്‍ത്തിയപ്പോള്‍ സി 12 കോച്ചിന്റെ ജനല്‍ കര്‍ട്ടനുകള്‍ മറച്ച നിലയിലായിരുന്നു. വിഷയം മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത് തിരിച്ചറിഞ്ഞതോടെ ഇവര്‍ കാസര്‍കോട്് ഇറങ്ങി. പിന്നീട് ഇവരെ വിഐപി മുറിയിലേക്ക് മാറ്റി പിന്നാലെ വന്ന ഭാവ്‌നഗര്‍- കൊച്ചുവേളി ട്രെയ്നില്‍ കയറ്റിവിട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad