Type Here to Get Search Results !

Bottom Ad

അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഗുരുതരമായ തോതില്‍; സൂര്യാഘാതത്തിന് സാധ്യത, മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലെന്ന് വിദഗ്ധരുടെ പഠനറിപ്പോര്‍ട്ട്. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് പറയുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്സ് 12, തളിപ്പറമ്പില്‍ 11.യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരമുള്ള അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

യുവി ഇന്‍ഡെക്സ് 10ആണെങ്കില്‍ തന്നെ അപകടകരം. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍ കാരണം. മുന്‍വര്‍ഷങ്ങളിലും ഇതേതോതില്‍ തന്നെയായിരുന്നു അള്‍ട്രാ വയലറ്റ് വികിരണം. എന്നാല്‍ ഉയര്‍ന്ന താപനിലയ്ക്ക് ഒപ്പം, അള്‍ട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും. പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നതു വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad