ലോക വനിതാ ദിനത്തിൽ അലയൻസ് ക്ലബിൻ്റെ ആദരവ്
18:09:00
0
കാസർകോട്: ലോക വനിതാ ദിനത്തിൻ്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും ജീവകാരുണ്യ പ്രവർത്തകയുമായ സി.കെ സുലേഖ മാഹിനിനെ കാസർകോട് അലയൻസ് ക്ലബ്ബ് ആദരിച്ചു ചെർക്കളയിൽ നടന്ന ചടങ്ങിൽ ക്ലബ് മുൻ പ്രസിഡൻ്റ് എസ്സ് റഫീഖ് പൊന്നാട നൽകി ആദരിച്ചു ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സമീർ ആമസോണിക്സ്, വൈസ് പ്രസിഡൻ്റ് നൗഷാദ് ബായിക്കര, ഹനിഫ് നെല്ലിക്കുന്ന്, സെക്രട്ടറി അൻവർ കെ.ജി സംസാരിച്ചു. കാസർകോടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ കാലത്തെ സേവനമാണ് ക്ലബ്ബ് അവരെ ആദരവിന് തെരെഞ്ഞടുത്തത്.
Post a Comment
0 Comments