കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ഒരു പവന് ഇന്നത്തെ വിപണി വില 42,800 രൂപയാണ്. ഇന്നത്തെ മാത്രം വര്‍ധന പവന് 480 രൂപയാണ്. ഇന്നലെ രണ്ട് തവണയായി 400 രൂപ ഉയര്‍ന്നിരുന്നു. ജനുവരി മാസത്തില്‍ മാത്രം സ്വര്‍ണ വില പവന് 1500 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 60 രൂപാ കൂടിയിട്ടുണ്ട്.
ഇന്നത്തെ വിപണി വില 5360 രൂപയാണ്. ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഇതിന്റെ വിപണി വില 4430 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയര്‍ന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post a Comment
0 Comments