അങ്കാറ/ ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ തുര്‍ക്കിയില്‍ ഇന്ത്യാക്കാരനെ കാണാതായെന്നും 10 ഇന്ത്യക്കാര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു. ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളെയാണ് കാണാതായത്. വിദൂരമേഖലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിലവില്‍ സുരക്ഷിതരാണെന്നും വിദേശമന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ്മ പറഞ്ഞു. ഭൂകമ്പബാധിത മേഖലയിലെ അഡനയില്‍ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു. തുര്‍ക്കിയില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ട്.
ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നുദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യത്തുമായി 11,500 മരണം സ്ഥിരീകരിച്ചു. തുര്‍ക്കിയില്‍ ഒമ്പതിനായിരത്തിലേറെ മൃതദേഹം കണ്ടെടുത്തു. സിറിയയില്‍ ഔദ്യോഗിക കണക്കുപ്രകാരം 2662 പേരാണ് മരിച്ചത്. മഞ്ഞുറഞ്ഞ കാലാവസ്ഥയില്‍ ദിവസങ്ങള്‍ പിന്നിടുംതോറും മരണസംഖ്യ ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും മുന്നറിയിപ്പ്.
Post a Comment
0 Comments