കാസര്‍കോട്: കുടിവെള്ള പ്രശ്നത്തില്‍ പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന് ആരോപണ വിധേയയായ കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എന്‍. രമയെ പദവിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപല്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രിന്‍സിപ്പലിനെ നീക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഫേസ്ബുകില്‍ കുറിച്ചു. നേരത്തെ കോളജ് വിദ്യാര്‍ഥികളെകൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവും എന്‍ രമയ്‌ക്കെതിരെ എം.എസ്.എഫ് ഉയര്‍ത്തിയിരുന്നു.
കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പലിനെ നീക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി ഡോ. ആര്‍ ബിന്ദു
21:46:00
0
കാസര്‍കോട്: കുടിവെള്ള പ്രശ്നത്തില്‍ പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന് ആരോപണ വിധേയയായ കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എന്‍. രമയെ പദവിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപല്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രിന്‍സിപ്പലിനെ നീക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഫേസ്ബുകില്‍ കുറിച്ചു. നേരത്തെ കോളജ് വിദ്യാര്‍ഥികളെകൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവും എന്‍ രമയ്‌ക്കെതിരെ എം.എസ്.എഫ് ഉയര്‍ത്തിയിരുന്നു.
Post a Comment
0 Comments