ഡല്‍ഹി: ബിബിസിയുടെ മുംബൈയിലെയും ഡല്‍ഹിയിലെ ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയിഡ് നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. വിനാശകാലെ വിപരീതബുദ്ധിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അദാനി വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് പരിഹസിച്ചു.
ഇന്നു രാവിലെ 11.45നാണ് പ്രത്യേക സഘം ബിബിസിയുടെ ഇരു ഓഫീസുകളിലും എത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഐടി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
0 Comments