Type Here to Get Search Results !

Bottom Ad

മികച്ച ജില്ലാ കളക്ടര്‍ എ. ഗീത; സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി; റവന്യു സര്‍വേ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: റവന്യു സര്‍വേ അവാര്‍ഡുകളില്‍ മികച്ച നേട്ടവുമായി വയനാട് ജില്ല. പ്ര മികച്ച ജില്ലാ കലക്ടര്‍ പുരസ്‌കാരത്തിന് വയനാട് ജില്ലാ കലക്ടര്‍ എ ഗീത അര്‍ഹയായി. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച റവന്യു ഡിവിഷണല്‍ ഓഫീസറായി പാലക്കാട് ആര്‍ഡിഒ ഡി. അമ്യതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടര്‍(ജനറല്‍)ആയി ആലപ്പുഴ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാര്‍ എസ് എന്നിവര്‍ അര്‍ഹരായി.

മികച്ച ഡെപ്യൂട്ടി കലക്ടര്‍മാരായി എന്‍ ബാലസുബ്രഹ്മണ്യം (എല്‍ ആര്‍ വിഭാഗം, പാലക്കാട്) ഡോ. എം സി റെജില്‍(ആര്‍.ആര്‍ വിഭാഗം മലപ്പുറം) ആശ സി എബ്രഹാം(ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരന്‍പിള്ള(എല്‍എ വിഭാഗം കാസറഗോഡ്) ഡോ. അരുണ്‍ ജെ.ഒ(എല്‍ എ-എന്‍എച്ച്) മികച്ച തഹസില്‍ദാര്‍മാരായി നസിയ കെ എസ്(പുനലൂര്‍) സി പി മണി(കൊയിലാണ്ടി) റെയ്ച്ചല്‍ കെ വര്‍ഗീസ്(കോതമംഗലം)മികച്ച എല്‍ ആര്‍ വിഭാഗം തഹസില്‍ദാര്‍മാരായി ഷാജു എംഎസ്(തിരുവനന്തപുരം) നാസര്‍ കെ എം(കോതമംഗലം) മഞ്ജുള പി എസ് (തലശ്ശേരി) ബെസ്റ്റ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായി അന്‍സാര്‍ എം(ആര്‍ ആര്‍ വിഭാഗം കൊല്ലം) രേഖ ജി (എല്‍ എ വിഭാം കഞ്ചിക്കോട് പാലക്കാട്) പി എം സനീറ(എല്‍ എ എന്‍എച്ച് മഞ്ചേരി മലപ്പറം) എന്നിവരും അര്‍ഹരായി.

മികച്ച വില്ലേജ് ഓഫീസര്‍മാരായി തിരുവനന്തപുരം ജില്ല-കെ ജയകുമാര്‍(പട്ടം) ഭാമിദത്ത് എസ്(ആലംകോട്) രാജിക ജെ ബി(ഉള്ളൂര്‍), കൊല്ലംജില്ല-രാധാക്യഷ്ണന്‍ സി(പന്‍മന കരുനാഗപ്പളളി) രാകേഷ് എസ്(അഞ്ചല്‍) ജോബി വി( കൊട്ടാരക്കര), ആലപ്പുഴ ജില്ല- ബിന്ദു കെ(പാണാവള്ളി ചേര്‍ത്തല), സിനിരാജ്(മുല്ലയ്ക്കല്‍ അമ്പലപ്പുഴ) എന്‍ അനൂപ്(ക്യഷ്ണപുരം കാര്‍ത്തികപ്പള്ളി) പത്തനംതിട്ട ജില്ല- മഞ്ജുലാല്‍ കെ ജി(കുറ്റപ്പുഴ തിരുവല്ല) സന്തോഷ്‌കുമാര്‍ ആര്‍(പള്ളിക്കല്‍ അടൂര്‍), ജയരാജ് എസ്(അങ്ങാടി റാന്നി), കോട്ടയം ജില്ല-എസ് പി സുമോദ്(വൈക്കം) ബിനോ തോമസ്(മോനിപ്പിള്ളി പാല)ബിനോയ് സെബാസ്റ്റ്യന്‍ (മണിമല കാഞ്ഞിരപ്പള്ളി), ഇടുക്കി ജില്ല-സിബി തോമസ് കെ(ഇടുക്കി), മനുപ്രസാദ്(കുമളി പീരുമേട്)അനില്‍കുമാര്‍ ഒ കെ(തൊടുപുഴ), എറണാകുളം ജില്ല- ലൂസി സ്മിത സെബാസ്റ്റ്യന്‍ (രാമേശ്വരം കൊച്ചി) അബ്ദുള്‍ ജബ്ബാര്‍(ത്യക്കാക്കര നോര്‍ത്ത്) പി എസ് രാജേഷ്(രായമംഗലം കുന്നത്തുനാട്) ത്യശൂര്‍ ജില്ല- സൂരജ് കെ ആര്‍ (ഗുരുവായൂര്‍ ഇരിങ്ങപ്പുറം) സന്തോഷ്‌കുമാര്‍ എം(അരനാട്ടുകര-പുല്ലഴിഗ്രൂപ്പ് വില്ലേജ് ത്യശൂര്‍) പ്രശാന്ത് കെ ആര്‍(മേത്തല കൊടുങ്ങല്ലൂര്‍) പാലക്കാട് ജില്ല-ജെസി ചാണ്ടി( പരുതൂര്‍ പട്ടാമ്പി) സൈജു ബി(കൊല്ലംകോട്-1) സജീവ്കുമാര്‍ ആര്‍ ഷൊര്‍ണ്ണുര്‍-1 ഒറ്റപ്പാലം) മലപ്പുറം ജില്ല- ഹരീഷ് കെ(വെള്ളയൂര്‍ നിലമ്പൂര്‍) റഷീദ് സി കെ(കൊണ്ടോട്ടി)

അബ്ദുള്‍ ഗഫൂര്‍എം (വണ്ടൂര്‍നിലമ്പൂര്‍)കോഴിക്കോട് ജില്ല- ശാലിനി കെആര്‍(തിരുവള്ളൂര്‍ വടകര) സുധീര കെ(ശിവപുരം താമരശേരി) അനില്‍കുമാര്‍ വി കെ (പെരുവയല്‍ കോഴിക്കോട്)വയനാട് ജില്ല- സാലിമോന്‍ കെ പി (പുല്‍പ്പള്ളി സുല്‍ത്താന്‍ ബത്തേരി) ജയരാജ് കെ എസ്(നല്ലൂര്‍നാട് മാനന്തവാടി) മാത്യൂ എം വി(നടവയല്‍ സുല്‍ത്താന്‍ ബത്തേരി) കണ്ണുര്‍ ജില്ല-ഷാനി കെ(പയ്യന്നൂര്‍)ഷൈജു ബി(കൂത്തുപറമ്പ്) രഞ്ജിത്ത് ചെറുവാരി(കതിരൂര്‍ തലശേരി) കാസറഗോഡ് ജില്ല- അരൂണ്‍ സി(ചിത്താരി ഹോസ്ദുര്‍ഗ്) രമേശന്‍ ടി പി(കൊടക്കാട് ഹോസ്ദുര്‍ഗ്) സത്യനാരായണ എ (ബദിയടക്ക കാസര്‍ഗോഡ്) എന്നിവരാണ് മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad