എറണാകുളം: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ അവിശ്വാസികള്‍ക്ക് സര്‍വ്വ നാശം വരട്ടെയെന്ന് തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്കെതിരെ ഐ എ്ന്‍ എല്‍ ( വഹാബ്) വിഭാഗം പരാതി നല്‍കി. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മനോജ് നായരാണ് പരാതി നല്‍കിയത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിന് എതിരാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്നും മത വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നും എറണാകുളം റൂറല്‍ എസ് പി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോയാണെന്നും നിരീശ്വര വാദികളെ മാനിക്കുന്നെന്നുമായിരുന്നു താന്‍ ഉദേശിച്ചതെന്നും സുരേഷ് വിശദീകരണം നല്‍കിയിരുന്നു.
Post a Comment
0 Comments