കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. കാസര്‍കോട് നാട്ടക്കല്‍ സ്വദേശിയും മലപ്പുറം പുളിക്കല്‍ ഒളവത്തൂരില്‍ താസമക്കാരനുമായ കെ. അബൂബക്കറിന്റെയും അസ്മയുടെയും മകന്‍ കെ. റിയാസ് ആലം (16)നെയാണ് കാണാതായത്. ദേളി സഅദിയ അഗതി മന്ദിരത്തില്‍ താമസിച്ചുപഠിക്കുകയായിരുന്നു റിയാസ്. ഇക്കഴിഞ്ഞ 19 മുതലാണ് റിയാസിനെ കാണാതായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസിലും പരാതി നല്‍കിയിരുന്നു. കുട്ടിയെ കണ്ടെത്തുന്നവര്‍ വിവരം പൊലീസിലോ താഴെകാണുന്ന മൊബൈല്‍ നമ്പരിലോ അറിയിക്കണം. 8848111932, 7356686385.
Post a Comment
0 Comments