Type Here to Get Search Results !

Bottom Ad

ഉദ്ഘാടനത്തിന് കാത്തിരുന്നില്ല; ബംഗളൂരു- മൈസൂരു ദേശീയപാത തുറന്നു


ബംഗളൂരു (www.evisionnews.in): ഉദ്ഘാടനത്തിന് മുന്നേ ബംഗളൂരു- മൈസൂരു ദേശീയപാത (എന്‍.എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. അറ്റകുറ്റപ്പണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്.

ഗതാഗതക്കുരുക്കില്‍പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ ആറു വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം നാലുവരി സര്‍വീസ് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബൈപാസ് റോഡുകള്‍ കൂടി തുറന്നതോടെ നഗരങ്ങളിലെ തിരക്കില്‍പ്പെടാതെ വേഗത്തില്‍ എത്താന്‍ സാധിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad