ചെന്നൈ: തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും മഞ്ജു വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാനൊപ്പമാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തോട് മനസു തുറന്നിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.
പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. 'ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ്' എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്.
Post a Comment
0 Comments