കാസര്‍കോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരനെ കോടതി 21 വര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാലിക്കടവ് കൊല്ലറൊടിയിലെ പി.പി. ദിനേശനെ (40)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് കുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കണം. പെണ്‍കുട്ടിയുടെ പരാതിയില്‍ ദിനേശനെതിരെ ചന്തേര പൊലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നത്. അന്നത്തെ നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന വി. ഉണ്ണികൃഷ്ണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.
17കാരിയെ പീഡിപ്പിച്ച കേസില്‍ 40കാരന് 21 വര്‍ഷം തടവ്
19:11:00
0

Post a Comment
0 Comments