ചട്ടഞ്ചാല്‍: ജില്ലയോടുള്ള അധികാരികളുടെ അവഗണ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്താല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂവെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ദയാബായി. ടാറ്റ ആശുപത്രി പൂട്ടരുത് എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലില്‍ നടത്തിയ പ്രൊട്ടസ്റ്റ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആരോഗ്യ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കണ്ടതിലേക്ക് മുഴുവന്‍ ജനങ്ങളുടെയും കൂട്ടായ പോരാട്ടം അനുവാര്യമായ ഒരു ഘട്ടത്തിലാണ് നമ്മുടെ നാട് നിലകൊള്ളുന്നത്.രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പോരാട്ടം ഇതര ജില്ലകളിലെ ആളുകളെകൂടി സമരത്തിന്റെ ഭാഗമാക്കി മാറ്റും. അതിനുള്ള മുന്നൊരുക്കങ്ങളാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാഷ്ട്രീയ സംഘടനകളും സാംസ്‌കാരി സംഘടനകളും നടത്തേണ്ടതെന്നും ഈ രംഗത്ത് മുസ്ലിം യൂത്ത് ലീഗ് പോലുള്ള യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കോടികള്‍ ചിലവിട്ട് ടാറ്റ നിര്‍മ്മിച് നല്‍കിയ ആശുപത്രി പൂട്ടുന്ന അവസ്ഥയിലേക്ക് പോകുന്നത് കണ്ടു നില്‍ക്കാനാവില്ല. ഇതിനെതിരെ ഏല്ലാ വിഭാഗം ജനങ്ങളും സമരം രംഗത്ത് വരണമെന്ന് ദയാബായി ആവശ്യപ്പെട്ടു.
പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്് ഹുസൈനാര്‍ തെക്കില്‍, സെക്രട്ടറി എംഎസ് ശുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എംബി ഷാനവാസ്, ഹാരിസ് തായല്‍, ബാത്തിഷാ പൊവ്വല്‍, ഹാരിസ് അങ്കക്കളരി, ശംസുദ്ധീന്‍ ആവിയില്‍, ദുബൈ കെഎംസിസി ഉദുമ മണ്ഡലം സെക്രടറി ആരിഫ് ചെരുമ്പ, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു, കവി രവീന്ദ്രന്‍ പാടി, മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് നസ്‌റുള്ള, മനുഷ്യവകാശ പ്രവര്‍ത്തകന്‍ ഖാദര്‍ ചട്ടഞ്ചാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് നിസാര്‍ ബെണ്ടിച്ചാല്‍, എയിംസ് കൂട്ടായ്മ കോഡിനേറ്റര്‍ ശ്രിനാഥ് ശശി, അബ്ബാസ് ബന്താട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, പ്രസംഗിച്ചു.
ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര,സലാം മാണിമൂല,അബുബക്കര്‍ കടാങ്കോട്,നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, ശബീര്‍ പള്ളങ്കോട്, അഡ്വ ജുനൈദ്, നശാത് പരവനടുക്കം, സിറാജ് മഠത്തില്‍, റംസീര്‍ പള്ളങ്കോട്, അഷ്‌റഫ് മാണിമൂല, ഉബൈദ് നാലാപ്പാട്, ഹക്കീം പെരുമ്പള, കലന്തര്‍ തൈര,സമീര്‍ അല്ലാമ, ബിയു അബ്ദുള്‍ റഹിമാന്‍ ഹാജി, ഖാദര്‍ കണ്ണമ്പള്ളി, മജീദ് ബെണ്ടിച്ചാല്‍, ബഷീര്‍ കൈന്താര്‍, എംകെ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ഖയ്യൂം, താജുദ്ധീന്‍ പടിഞ്ഞാര്‍ സംബന്ധിച്ചു.
Post a Comment
0 Comments